ന്യൂഡല്‍ഹി: മമതയുടെ വിവാദ പ്രസംഗത്തില്‍ രാജ്യസഭയില്‍ ബഹളം തുടരവെ, സഭയോടുള്ള ബഹുമാനം കണക്കിലെടുത്ത് പ്രശ്‌നത്തിന്‍ മേലുള്ള രാഷ്ട്രീയ യുദ്ധം സഭയ്ക്ക് പുറത്ത് നടത്തുമെന്ന് റെയില്‍വെ മന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. ജ്ഞാനേശ്വരി എക്സ്പ്രസ് ആക്രമിച്ചവര്‍ ലാല്‍ഗഢില്‍ ജൂലായ് രണ്ടിന് മമത നടത്തിയ വിവാദ പ്രസംഗം കേള്‍ക്കാനുണ്ടായിരുന്നുവെന്ന പ്രതിപക്ഷത്തിന്റെ പരാമര്‍ശമാണ് മമതയെ ചൊടിപ്പിച്ചത്.
മാവോവാദി നേതാവ് ആസാദിന്റെ കൊലപാതകം ശരിയായ നടപടിയല്ലായിരുന്നു എന്ന് പ്രസംഗിച്ചതാണ് രാജ്യസഭയില്‍ ബഹളമുണ്ടാക്കിയത്. ജൂലായ് രണ്ടിന് ആന്ധ്രപ്രദേശില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവ് ആസാദിന്റെ മരണത്തില്‍ അനുശോചിച്ച മമത അത് ശരിയായ നടപടിയായിരുന്നില്ലെന്ന് ലാല്‍ഗഢില്‍ ചെയ്ത പ്രസംഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
മാവോവാദികളുമായി സഖ്യത്തിലാണെന്ന വിമര്‍ശനം വകവെക്കാതെ അവരുടെ ശക്തികേന്ദ്രമായ ലാല്‍ഗഢില്‍ നടത്തിയ കൂറ്റന്‍ റാലിയുടെ സമാപനത്തില്‍ ബംഗാളിലെ ഇടതുസര്‍ക്കാറിനെ അവര്‍ രൂക്ഷമായ ഭാഷയില്‍ ആക്രമിച്ചു. മാവോവാദികള്‍ ചര്‍ച്ചയ്‌ക്കെത്തിയാല്‍ ലാല്‍ഗഢിലെ സംയുക്തസേനയെ പിന്‍വലിക്കണമെന്നും മാവോവാദികള്‍ അക്രമം നിര്‍ത്തി കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മാവോവാദികളും അവരെ പിന്തുണയ്ക്കുന്ന പി.സി.പി.എ. (പോലീസ് അതിക്രമങ്ങള്‍ക്കെതിരെയുള്ള ജനകീയ പ്രതിരോധ സമിതി) അംഗങ്ങളും അണിനിരന്ന റാലിയുടെ സമാപനത്തില്‍ സ്വാമി അഗ്‌നിവേശ്, മേധാപട്കര്‍, മഹാശ്വേതാദേവി തുടങ്ങിയ സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു.
0 comments:
Post a Comment