
കൊച്ചി: പുതുമുഖങ്ങളുടെ ചിത്രങ്ങളോട് അടഞ്ഞ സമീപനമാണ് ചില തിയേറ്റര്‍ ഉടമകള്‍ കാണിക്കുന്നതെന്ന് 'ത്രീ ചാര്‍ സൗ ബീസ്' എന്ന ചിത്രത്തിന്റെ സംവിധായകനായ ഗോവിന്ദന്‍കുട്ടി അടൂര്‍. കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌സിനിമകള്‍ക്ക് നല്‍കുന്ന പരിഗണന തിയേറ്റര്‍ ഉടമകള്‍ മലയാള സിനിമകള്‍ക്ക് നല്‍കുന്നില്ല. തിരുവോണ ദിവസം തന്റെ ചിത്രം റിലീസ് ചെയ്യിക്കാന്‍ ശ്രമിച്ചെങ്കിലും ആ ദിവസം തമിഴ്ചിത്രം റിലീസ്‌ചെയ്യാനായിരുന്നു തിയേറ്റര്‍ ഉടമകളുടെ താത്പര്യം. ചില തിയേറ്റര്‍ ഉടമകള്‍ വളരെ മോശമായാണ് പെരുമാറിയതെന്നും ഗോവിന്ദന്‍കുട്ടി പറഞ്ഞു.
ഒരുകോടി അറുപതുലക്ഷം രൂപയ്ക്കാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് 15 ഷെഡ്യൂളുകളായി നീണ്ടുപോയി. പ്രൊഡ്യൂസേഴസ് അസോസിയേഷന്റെ ഭാഗത്തുനിന്ന് യാതൊരു സഹകരണവുമുണ്ടായില്ല.
സിനിമ കണ്ടിട്ട് നന്നായെന്ന് തോന്നിയാല്‍മാത്രം തിയേറ്റര്‍ഉടമകള്‍ റിലീസിനു തയ്യാറാകണം. സിനിമയുടെ പ്രിവ്യുപോലും കാണാതെ അഭിപ്രായം പറയുന്നതരത്തിലുള്ള മനോഭാവം വിഷമമുണ്ടാക്കുന്നതാണ്.
ചിത്രത്തിന്റെ നിര്‍മാതാവ് ജയേഷ് തമ്പാന്‍, അഭിനേതാക്കളായ രാഹുല്‍, അനു, അനൂപ്, ഹരീഷ്, ധന്യ മേരി വര്‍ഗീസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രിയന്റെ ബുള്ളറ്റ് ട്രെയിനില്‍ മോഹന്‍ലാലും
മോഹന്‍ലാല്‍ വീണ്ടും ഹിന്ദിസിനിമയില്‍ അഭിനയിക്കുന്നു. ലാലിന്റെ അടുത്ത സുഹൃത്ത് കൂടിയായ പ്രിയദര്‍ശന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ലാല്‍ വേഷമിടുന്നത്. ഹിന്ദിയിലെ മുന്‍നിര താരങ്ങളായ അനില്‍ കപൂര്‍, അജയ് ദേവ്ഗണ്‍, തുഷാര്‍ കപൂര്‍, കങ്കണ റാവത്ത്, സമീറ റെഡ്ഡി എന്നിവരെല്ലാം അണിനിരക്കുന്ന 'ബുള്ളറ്റ് ട്രെയിന്‍' എന്ന ചിത്രത്തില്‍ ബ്രിട്ടീഷ് പോലീസ് ഓഫീസറുടെ റോളാണ് ലാലിന്. സപ്തംബറില്‍ ലണ്ടനിലായിരിക്കും ഷൂട്ടിങ്. രാംഗോപാല്‍ വര്‍മ്മയുടെ കമ്പനിയിലെ പോലീസ് വേഷം ലാലിന് ഏറെ പ്രശംസ നേടിക്കൊടുത്ത റോളായിരുന്നു.
ഷോലെയുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ആഗിലും ലാല്‍ തന്റെ വേഷം ഗംഭീരമാക്കിയിരുന്നു. പക്ഷേ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായി. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയന്‍ തന്റെ പുതിയ ചിത്രത്തില്‍ ലാല്‍ അഭിനയിക്കുന്ന വിവരം വെളിപ്പെടുത്തിയത്. 'വര്‍ത്തമാനകാലത്ത് ലോകസിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ലാല്‍. തീവ്രവാദവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കുന്നതില്‍ വിദഗ്ധനായ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പോലീസ് ഓഫീസറായിട്ടായിരിക്കും ലാല്‍ ചിത്രത്തില്‍ അഭിനയിക്കുക'പ്രിയന്‍ പറഞ്ഞു.
മലയാള സിനിമകള്‍ ലക്ഷ്യമിടുന്നത് സാറ്റലൈറ്റ് അവകാശത്തെ- ശശികുമാര്‍

ചെന്നൈ: സാറ്റലൈറ്റ് അവകാശങ്ങള്‍ മുന്നില്‍ക്കണ്ടാണ് മലയാളത്തില്‍ ഇന്ന് ഭൂരിപക്ഷം സിനിമകളും നിര്‍മിക്കപ്പെടുന്നതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം ചെയര്‍മാനുമായ ശശികുമാര്‍ പറഞ്ഞു. ചെന്നൈയില്‍ ബുധനാഴ്ച ജര്‍മന്‍ കോണ്‍സുലേറ്റിന് കീഴിലുള്ള മാക്‌സ്മുള്ളര്‍ ഭവന്‍ സംഘടിപ്പിച്ച ചലച്ചിത്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമ്മൂട്ടിയോ മോഹന്‍ലാലോ ഉണ്ടെങ്കില്‍ ഒരു കോടിയെങ്കിലും സാറ്റലൈറ്റ് അവകാശമായി ലഭിക്കും. തിയേറ്ററുകളില്‍നിന്ന് ചെറിയൊരു ശതമാനം മാത്രമാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്- ശശികുമാര്‍ പറഞ്ഞു.
തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നതില്‍ നല്ല നിരൂപണങ്ങള്‍ക്ക് കാര്യമായ പങ്ക് വഹിക്കാനാകുമെന്ന് ശശികുമാര്‍ ചൂണ്ടിക്കാട്ടി. ''ഇന്ന് പക്ഷേ, സിനിമാനിരൂപണത്തിന്റെ അവസ്ഥ തീര്‍ത്തും പരിതാപകരമാണ്. നിര്‍മാതാക്കളുടെയും താരങ്ങളുടെയും കുഴലൂത്തുകാരായി നിരൂപകര്‍ തരംതാണിരിക്കുന്നു''. വ്യത്യസ്ത സിനിമകള്‍ക്കായി പ്രത്യേകം പ്രദര്‍ശന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന കാര്യം ആലോചിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ''ബി., സി. ക്ലാസ് തിയേറ്ററുകള്‍ ഇല്ലാതായിക്കഴിഞ്ഞു. നഗരകേന്ദ്രിതമായ മള്‍ട്ടിപ്ലെക്‌സുകളില്‍ സിനിമ കാണുന്നതിനുള്ള നിരക്ക് കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്''- അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സിനിമയ്ക്ക് ഇന്ത്യയില്‍നിന്ന് കൂടുതല്‍ ശക്തമായ സംഭാവനകള്‍ ഉണ്ടാവേണ്ടതുണ്ടെന്ന് ചെന്നൈയിലെ എല്‍.വി. പ്രസാദ് ഫിലിം ആന്‍ഡ് ടി.വി. അക്കാദമി ഡയറക്ടര്‍ കെ. ഹരിഹരന്‍ അഭിപ്രായപ്പെട്ടു. പ്രാദേശികതയുടെ അതിര്‍ത്തികള്‍ ഭേദിച്ച് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സിനിമകള്‍ക്ക് രൂപം നല്കാന്‍ പുതിയ ചലച്ചിത്രകാരന്മാര്‍ തയ്യാറാവണം- അദ്ദേഹം പറഞ്ഞു. സെമിനാറിനോടനുബന്ധിച്ച് അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനം നടന്നു.
സിനിമയ്ക്ക് പുറത്ത് സര്‍ക്കസ് അഭ്യാസവുമായി സൂര്യ

തമിഴ് സൂപ്പര്‍താരം സൂര്യ തിരശ്ശീലയ്ക്കു പുറത്തും ആരാധകരെ അമ്പരപ്പിക്കാനൊരുങ്ങുന്നു. ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന 'സെവന്‍ത് സെന്‍സ്' എന്ന സിനിമയ്ക്കായി പഠിച്ചെടുത്ത സര്‍ക്കസ് അഭ്യാസങ്ങള്‍ പൊതുജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് സൂര്യ. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങുന്ന സിനിമയില്‍ ഒരു സര്‍ക്കസ് അഭ്യാസിയുടെ വേഷത്തിലാണ് സൂര്യ അഭിനയിക്കുന്നത്. 'ഗജിനി' ഫെയിം മുരുകദോസ് സംവിധാനം ചെയ്യുന്ന ഈ സിനിമ രാജ്കപൂറിന്റെ 'മേരാ നാം ജോക്കര്‍', കമലഹാസന്റെ 'അപ്പുരാജ' എന്നീ സിനിമകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രീകരിക്കുന്നതെന്ന് മുരുകദോസ് പറഞ്ഞു.
'സെവന്‍ത് സെന്‍സി'നുവേണ്ടി മാസങ്ങളായി സര്‍ക്കസ് അഭ്യാസങ്ങള്‍ പഠിച്ചെടുക്കുകയായിരുന്നു സൂര്യ. സിനിമയ്ക്കായി യഥാര്‍ഥത്തില്‍ തന്നെ ഈ അഭ്യാസങ്ങള്‍ കൃത്യതയോടെ പഠിച്ചുവെന്ന് അറിയിക്കാനാണ് സൂര്യ സര്‍ക്കസ് അഭ്യാസവുമായി പൊതുജനങ്ങള്‍ക്കു മുന്നിലെത്തുന്നത്. കയറില്‍ക്കൂടി നടക്കുക, വായില്‍ നിന്ന് തീ ഊതുക, ആറിലധികം ബോളുകളുപയോഗിച്ച് അമ്മാനമാടുക എന്നിങ്ങനെയുള്ള വിദ്യകളാണ് സൂര്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീത സി.ഡി.കള്‍ പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് സൂര്യയുടെ സര്‍ക്കസ് അഭ്യാസം അരങ്ങേറുക. കോയമ്പത്തൂരില്‍ സര്‍ക്കാര്‍ കൂടാരത്തിലെ ചിത്രീകരണത്തിനിടെ തന്റെ സര്‍ക്കസ് അഭ്യാസങ്ങള്‍ അവിടത്തെ താരങ്ങള്‍ക്കായി സൂര്യ പ്രദര്‍ശിപ്പിച്ചു. വര്‍ഷങ്ങളായി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കസ് താരങ്ങള്‍വരെ സൂര്യയുടെ കഴിവില്‍ വിസ്മയം പ്രകടിപ്പിച്ചെന്ന് സംവിധായകന്‍ മുരുഗദോസ് പറഞ്ഞു.
ഇന്ദിരാഗാന്ധിയായി പ്രിയങ്കാ ചോപ്ര .
ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി ബോളിവുഡ് താരം പ്രിയങ്കാ ചോപ്രേ അഭിനയിക്കുന്നു. 'മദര്‍: ദ ഇന്ദിരാഗാന്ധി സ്റ്റോറി' എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് പ്രിയങ്ക ഇന്ദിരയായി പ്രത്യക്ഷപ്പെടുന്നത്. ധര്‍മേന്ദ്രയും സീനത്ത്അമനും അഭിനയിച്ച് ഷാലിമാര്‍ സംവിധാനം ചെയ്ത കൃഷ്ണ ഷായാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മാധുരി ദീക്ഷിതിനെയാണ് ഇന്ദിയുടെ വേഷത്തിലേക്ക് സംവിധായകന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അമ്മായിയമ്മ രോഗബാധിതയായതിനാല്‍ മാധുരി ചിത്രത്തില്‍നിന്നു പിന്മാറുകയായിരുന്നു. ഓസ്‌കര്‍ അവാര്‍ഡ് നേടിയ ചമയവിദഗ്ധ ജെന്നി ഷിര്‍കോര്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര പ്രശസ്തരായ സാങ്കേതിക വിദഗ്ധര്‍ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ചമയത്തിലൂടെ പ്രിയങ്കയെ വേഷത്തില്‍ ഇന്ദിരയായി രൂപം മാറ്റിയെടുക്കാമെന്ന് ജെന്നിയാണ് സംവിധായകനോട് നിര്‍ദേശിച്ചത്. പ്രിയങ്കയെ നായികയാക്കാന്‍ തീരുമാനിച്ചെങ്കിലും നടിയുമായി ചിത്രത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സംവിധായകന്‍ പറഞ്ഞു.
രണ്ടു ഭാഗങ്ങളായി ചിത്രീകരിക്കുന്ന സിനിമയില്‍ 1971-ലെ ബംഗ്ലാദേശ് യുദ്ധത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് റിച്ചാര്‍ഡ് നിക്‌സന്റെ ടേപ്പുകളില്‍നിന്നുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യഭാഗം 1971-ലെ യുദ്ധം വരെയുള്ള ഭാഗങ്ങളാണ് ചിത്രീകരിക്കുന്നത്. രണ്ടാംഭാഗം ഇന്ദിരയുടെ വ്യക്തിജീവിതത്തിലാണ് ഊന്നുന്നത്. ഇന്ദിരയും അവരുടെ ആണ്‍മക്കളും തമ്മിലുള്ള ബന്ധം രണ്ടാം ഭാഗത്തില്‍ ആഴത്തില്‍ ചിത്രീകരിക്കുന്നുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു.
റോഡ് ഷോയുമായി ഷക്കീര.
çÜÞµµMí Ëá¿íçÌÞ{ßæa ²ìçÆcÞ·ßµ ·ÞÈÎÞÏ ÕAÞ ÕAÞÏßÜâæ¿ çÜÞµæJ §{Aß Îùß‚ ×Aßù ùßÏÞÜßxßç×ÞÏßW ÈÞÏßµÏÞÕáKá. dÌßGÈᑚ ØbµÞøc ºÞÈÜßW Ø¢çdÉ×â 溇áK µÞxß dÌÞXÁí Îàxí,í ®K ùßÏÞÜßxßç×ÞÏáæ¿ ÉáÄßÏ ØàØÃßÜâæ¿ÏÞÃí æµÞ{¢ÌßÏX çÉÞÉí ·ÞÏßµØídµàÈßæÜJáKÄí.
ùØW dÉÞXÁí ¦Ãí ç×ÞÏáæ¿ ¥ÕÄÞøµX. çùÞAí ÌÞXÁÞÏ Æí ÙâØßçÏÝíØí, ¼ææÎAX ¥çÎøßAX ÉÞGáµÞøÈÞÏ ØàX µß¹íØí¿Y ®KßÕVæAÞM¢ ×Aßù È¿JáK çùÞÁí ç×ÞÏÞÃí ÉøßÉÞ¿ßÏáæ¿ Îá~c ¦µV×â.
ÕAÞ ÕAÞÏáæ¿ ¦ç·Þ{ ØbàµÞøcÄÏßÜâæ¿ dÉÖØíÄßÏßçÜAí µáÄß‚áÏVKßøßAáµÏÞÃí ×AßùæÏK
വിശാല്‍ ഭരദ്വാജിന്റെ ചിത്രത്തില്‍ ദീപിക നായിക
'സാത് ഖൂന്‍ മാഥി'ന് ശേഷം വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ നായികയാവും. 'കമീനെ', സാത് ഖുന്‍ മാഫ്' എന്നീ ചിത്രങ്ങളിലെ നായികയായ പ്രിയങ്ക തന്നെ ഈ ചിത്രത്തിലും പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് കരുതിയിരുന്നത്. തന്നെ നായികയായി തിരഞ്ഞെടുത്ത കാര്യം ട്വിറ്ററിലൂടെ ദീപിക പുറത്തുവിടുകയും ചെയ്തു. സെയ്ഫ് അലിഖാനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'ലവ് ആജ്കല്‍', 'കാര്‍ത്തിക് കോളിങ് കാര്‍ത്തിക്' എന്നീ ചിത്രങ്ങളിലെ ദീപികയുടെ പ്രകടനമാണ് വിശാലിന്റെ മനംകവര്‍ന്നതെന്നാണ് ബോളിവുഡ് സംസാരം. വിശാലിന്റെ പുതിയ ചിത്രത്തില്‍ ദീപികയെ നായികയാക്കിയതിനോട് പ്രിയങ്ക ചോപ്രയുടെ പ്രതികരണം കാത്തിരിക്കുകയാണ് ബോളിവുഡ്.


