കഷണ്ടിയെ നേരിടാം
മുടികൊഴിച്ചില്‍ സ്ത്രീ-പുരുഷഭേദമന്യേ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. എന്നാല്‍ മുടികൊഴിഞ്ഞ് കഷണ്ടിയാവുകയെന്ന ഭീഷണി നേരിടുന്നത് കൂടുതലായും പുരുഷന്മാരാണ്. അമ്പതുകളിലെത്തുമ്പോഴേക്കും 85 ശതമാനം പുരുഷന്മാരുടെയും മുടി നേരിയതോതിലെങ്കിലും കൊഴിയാനാരംഭിക്കുന്നു. അപൂര്‍വം ചിലരില്‍ 21 തികയുന്നതിന് മുമ്പും മുടി കൊഴിച്ചില്‍ കണ്ടുവരുന്നു.
മുടികൊഴിച്ചിലിനെക്കുറിച്ച് ഏറെ തെറ്റുധാരണകളുണ്ട്. അതിലൊന്നാണ് സ്ഥിരമായി തൊപ്പിവച്ചാല്‍ മുടികൊഴിയുമെന്നത്. അതുപോലെ കൂടെക്കൂടെ മുടിയില്‍ വിരലോടിക്കുന്നതും മുടികൊഴിയുന്നതുമായി ഒരു ബന്ധവുമില്ല. വ്യത്യസ്ഥമായ രീതിയില്‍ മുടി ചീകുന്നതും മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കില്ല.
എന്നാല്‍ പുകവലിയും മുടികൊഴിച്ചിലും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.അതുകൊണ്ട് കഷണ്ടിയെ ഭയക്കുന്നവര്‍ പുകവലി ഉപേക്ഷിക്കുകയാണ് ഉത്തമം.
മുടികൊഴിയുന്നതും ഒരു വ്യക്തിയുടെ ആരോഗ്യവുമായി ബന്ധമൊന്നുമില്ല.മുടികൊഴിച്ചില്‍ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണവുമല്ല.എന്നാല്‍ കഷണ്ടി പ്രായം കൂടുതല്‍ തോന്നിക്കാന്‍ കാരണമാകുമെന്ന് മാത്രം.
പാരമ്പര്യമാണ് 95ശതമാനം പേരിലും കഷണ്ടിക്ക് കാരണമാകുന്നത്. അച്ഛനമ്മമാരില്‍ ഏതെങ്കിലുമൊരാള്‍ക്ക് മുടികൊഴിയുന്ന പാരമ്പര്യമുണ്ടെങ്കില്‍ ജനിതകമായി മക്കള്‍ക്കും അത് പകര്‍ന്ന് കിട്ടാം. ഡൈഹൈഡ്രോ ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണാണ് കഷണ്ടിക്ക് കാരണമാകുന്നത്.രോമകൂപങ്ങള്‍ ചുരുങ്ങി മുടി വളര്‍ച്ച കുറയുന്നതിന് ഈ ഹോര്‍മോണ്‍ കാരണമാകുന്നുണ്ട്. വിറ്റാമിന്‍ എ അധികമുള്ള ചിലയിനം മരുന്നുകളും മുടികൊഴിച്ചലിന് കാരണമായി കണ്ടെത്തിയിട്ടുണ്ട്. ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കാതിരിക്കുന്നതും മനസ്സംഘര്‍ഷവും മുടികൊഴിയാന്‍ കാരണമായേക്കും.
മുടികൊഴിഞ്ഞതിനുശേഷം അതേക്കുറിച്ച് വേവലാതിപ്പെടുന്നതിനേക്കാള്‍ തടയുന്നതാണ് നല്ലത്. ഓരോരുത്തരുടെയും മുടികൊഴിച്ചിലിന് കാരണം കണ്ടെത്തി പ്രതിവിധി കണ്ടെത്തുന്നതാണ് ഗുണകരം. എന്നാല്‍ വിപണിയില്‍ അവകാശവാദവുമായി വരുന്ന ഉത്പന്നങ്ങള്‍ കരുതലോടെ മാത്രമേ ഉപയോഗിക്കാവൂ.
കഷണ്ടിക്ക് മരുന്നില്ലെന്നത് വെറുമൊരു പഴഞ്ചൊല്ല് മാത്രമല്ല,യാഥാര്‍ത്ഥ്യമാണ്. ചില മരുന്നുകള്‍ മുടികൊഴിച്ചലിന്റെ വേഗതകുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ അവയുടെ ഉപയോഗം നിര്‍ത്തിയാല്‍ വീണ്ടും കൊഴിച്ചില്‍ തുടരും.
കഷണ്ടിയെ മറയ്ക്കാന്‍ ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഒട്ടേറെ വിഗ്ഗുകള്‍ ഇപ്പോള്‍ വിപണിയിലുണ്ട്.അതുപോലെ ഹെയര്‍ ട്രാന്‍സ്പ്ലാന്റും ഇപ്പോള്‍ സാധാരണമാണ്. തലയില്‍ മുടുിയുള്ള ഭാഗത്തുനിന്ന് എടുത്ത് കഷണ്ടിയുള്ള സ്ഥലങ്ങളില്‍ വച്ച് പിടിപ്പിക്കുന്ന രീതിയാണ് ട്രാന്‍സ്പ്ലാന്റിങ്. രണ്ടുമാസത്തിനുശേഷം ആദ്യം പിടിപ്പിച്ച മുടി കൊഴിഞ്ഞുപോവുകയും പുതിയവ വളരുകയും ചെയ്യും. ഒട്ടേറെ ഘട്ടങ്ങളുള്ള ഹെയര്‍ ട്രാന്‍സ്പ്ലാന്റിങ്,പക്ഷെ ചെലവേറിയതാണ്.
മരുന്ന് പൂര്‍ണപരിഹാരമല്ലാത്ത സാഹചര്യത്തില്‍
ആളുകള്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടുകയാണിന്ന്്്.മുടി അനുയോജ്യമായ രീതിയില്‍ മുറിച്ചും കനം കുറച്ചും കഷണ്ടിയുടെ പ്രകടമായ കാഴ്ച മറക്കാന്‍ കഴിയും,ആരോഗ്യകരമായ ഭക്ഷണവും ശ്രദ്ധയോടെയുള്ള പരിചരണവും മുടികൊഴിച്ചല്‍ കുറയ്ക്കും. പുകവലിക്കാര്‍ സൂക്ഷിക്കുക; പെണ്ണുകിട്ടാനിടയില്ല.
പുകവലി പൗരുഷത്തിന്റെ പ്രതീകമായി കാണുകയും ആള്‍ക്കൂട്ടത്തിനിടയില്‍ സിഗരറ്റ് വലിച്ചുവിടുന്നത് സ്‌റ്റൈലായി കരുതുകയും ചെയ്യുന്ന ചെറുപ്പക്കാര്‍ക്ക് ഒരു മുന്നറിയിപ്പ്: വിവാഹമാര്‍ക്കറ്റില്‍ നിങ്ങള്‍ക്ക് വിലയില്ല. അവിവാഹിതരായ കോളേജ് വിദ്യാര്‍ഥിനികള്‍ക്കിടയില്‍ ഡോക്ടര്‍മാരുടെ സംഘം നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരം. സര്‍വേയില്‍ പങ്കെടുത്ത 1800 പേരില്‍ 1787 പേരും (99.3 ശതമാനം) പുകവലിശീലമുള്ളയാളെ വിവാഹം കഴിക്കാന്‍ തയാറല്ലെന്ന് അഭിപ്രായപ്പെട്ടു. ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും വിവാഹശേഷം പങ്കാളിയുടെ ശീലം മാറ്റിയെടുക്കാമെന്ന് കരുതുന്നവരും.
യു.എ.ഇ. അജ്മാനിലെ ഗള്‍ഫ് മെഡിക്കല്‍ സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം ഡോക്ടര്‍മാരായ എസ്.ജയദേവന്‍, എം.ജയകുമാരി, പരിയാരം മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ. ബിനു ദിവാകരന്‍ എന്നിവര്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരം.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് സര്‍ സെയ്ദ് കോളേജ്, പയ്യന്നൂര്‍ കോളേജ്, പരിയാരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് സര്‍വേ നടത്തിയത്. 17 മുതല്‍ 25 വയസ്സുവരെയുള്ളവരാണ് ഇതില്‍ പങ്കെടുത്തത്. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന രക്ഷിതാക്കളുടെ മക്കളില്‍ ഈ ശീലത്തോടുള്ള എതിര്‍പ്പ് താരതമ്യേന കുറവാണെന്നാണ് കണ്ടെത്തല്‍. സര്‍വേയില്‍ പങ്കെടുത്തവരില്‍ 59.6 ശതമാനം വിദ്യാര്‍ഥികളുടെയും രക്ഷിതാക്കള്‍ ഏതെങ്കിലും പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണ്. ഇതില്‍ത്തന്നെ ഭൂരിഭാഗവും സിഗരറ്റ് വലിക്കാരാണ്. ഇവരുടെ മക്കളില്‍ 89 ശതമാനം പേരാണ് പുകവലിക്കാരെ വിവാഹം കഴിക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചത്. അതേസമയം പുകവലി ശീലമില്ലാത്തവരുടെ മക്കളില്‍ 96.5 ശതമാനത്തിനും ഈ ശീലത്തോട് പ്രതികൂല മനോഭാവമാണ്. സഹപാഠികളായ ആണ്‍കുട്ടികള്‍ പുകവലിക്കുന്നതിനെ 1412 പേര്‍ എതിര്‍ത്തു79 ശതമാനം. എന്നാല്‍ 372 പേര്‍ അനുകൂലിച്ചു21 ശതമാനം.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 507 പേര്‍ക്ക് ആണ്‍സഹപാഠികള്‍ പുകവലിക്കുന്ന കാര്യം അറിയാം. പുകവലിക്കാരായ ആണ്‍ സുഹൃത്തുക്കളുള്ള യുവതികളില്‍ 71 ശതമാനം പേര്‍ക്കും ഈ ശീലത്തോട് അനുകൂല മനോഭാവമാണ്. പുകവലിക്കാരല്ലാത്തവരുടെ സുഹൃത്തുകളില്‍ 1.4 ശതമാനം മാത്രമാണ് പുകവലിയോട് അനുഭാവം അറിയിച്ചത്. ഡോക്ടര്‍ സംഘത്തിന്റെ ഈ റിപ്പോര്‍ട്ട് 2009 മാര്‍ച്ചില്‍ മുംബൈയില്‍ നടന്ന ലോക പുകയില സമ്മേളനത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈവര്‍ഷം ഇന്ത്യന്‍ കാന്‍സര്‍ സൊസൈറ്റിയുടെ 'ഇന്ത്യന്‍ ജേണല്‍ ഓഫ് കാന്‍സര്‍' ജൂലായ്ആഗസ്ത് പ്രത്യേക പതിപ്പിലും ഇത് പ്രസിദ്ധീകരിച്ചു. പയ്യന്നൂര്‍ കോളേജ് എന്‍.എസ്.എസ്, ഗണിത വിഭാഗം, സര്‍ സെയ്ദ് കോളേജ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം, മെഡിക്കല്‍ കോളേജ് എന്‍.എസ്.എസ്. എന്നിവയുടെ സഹായത്തോടെ 2007 സപ്തംബര്‍ മുതല്‍ 2008 ഫിബ്രവരിവരെയാണ് സര്‍വേ നടത്തിയത്. dËâGí¼câØí ¦çøÞ·cJßÈí |